ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പത്മാവതി’ക്ക് ശേഷം സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും, ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു.
പ്രശസ്ത കവിയത്രിയായിരുന്ന അമൃത പ്രീതത്തിന്റെയും കവിയും ഗാനരചയിതാവുമായ സാഹിര്‍ ലുധിയാന്‍വിയുടെയും കഥ പറയുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.
ചിത്രത്തില്‍ സാഹിര്‍ ലുധിയാന്‍വിയെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചനാണ്.
നേരത്തെ, സാഹിറായി ബന്‍സാലിയുടെ മനസില്‍ ഷാരൂഖാനായിരുന്നെങ്കിലും പിന്നീട് അഭിഷേകിനെ തീരുമാനിക്കുകയായിരുന്നു.
സാഹിറിന്റെയും അമൃതയുടെയും പ്രണയവും ജീവിതവും തന്നെയാണ് സിനിമയുടെ ഇതിവൃത്തം.
ജസ്‌നീതാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.