വിവാദത്തിനൊടുവില്‍ വിജയക്കൊടി ; 2018 ലെ ബോക്‌സ് ഓഫീസ് കളക്ഷനുമായി പത്മാവദ്

pathmavath film

വിവാദമായി മാറുകയും ഒടുവില്‍ വിജയക്കൊടി പാറിക്കുകയും ചെയ്തിരിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവദ്. 2018 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷനാണ് പത്മാവദ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും, വിദേശത്തു നിന്നുമായി ചിത്രം ഇതിനോടകം സ്വന്തമാക്കിയത് 540 കോടിയോളം രൂപയാണ്.

അലാവുദ്ദീന്‍ ഖില്ജിയുടെയും, റാണി ‘പത്മാവതി’യുടെയും കഥ പറയുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ച് നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ ചില ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്യുകയും ചെയ്തിരുന്നു.

ദീപിക പദുക്കോണാണ് ചിത്രത്തിലെ റാണി പത്മാവതി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പത്മാവദിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്. ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ ‘പത്മാവദിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.160 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് പത്മാവദ് നിര്‍മ്മിച്ചിരിക്കുന്നത്.

Top