സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവദുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായികയായ ദീപികയ്‌ക്കെതിരെ വന്ന ഭീഷണിയെ കുറിച്ചും, അന്നു നടന്ന കാര്യങ്ങളെ കുറിച്ചും വ്യക്തമാക്കുകയാണ് രണ്‍വീര്‍ സിങ്. അന്ന് ദീപികയ്‌ക്കെതിരായി ഭീക്ഷണി ഉയര്‍ന്നപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് താരം പറയുന്നു.
ചിത്രത്തിലെ പ്രതിനായകനായ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിച്ചത് രണ്‍വീറായിരുന്നു. ചിത്രം പുറത്തിറങ്ങിയാല്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രജപുത്ര കര്‍ണിസേനയുടെ ആദ്യത്തെ ഭീഷണി. ദീപികയുടെ തല വെട്ടുമെന്നും, മൂക്ക് ചെത്തുമെന്നും ഭീഷണി ഉയര്‍ന്നപ്പോള്‍ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടുവെന്നും രണ്‍വീര്‍ പറഞ്ഞു
പക്ഷേ ബന്‍സാലി സാര്‍ എന്നെ പ്രതികരിക്കാന്‍ അനുവദിച്ചില്ലെന്നും, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്നും എല്ലാവരും എന്നോട് പറഞ്ഞു. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ണിസേന പ്രതിഷേധത്തിന് ഇറങ്ങിയത്. എന്നാല്‍ പ്രസ്താവനകള്‍ പിന്നീട് അവര്‍ തിരുത്തുകയും ചെയ്തിരുന്നു.