സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പത്മാവതി’യുടെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

ഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിലെ ഗൂമാര്‍ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. എ എം തുറാസിന്റെ വരികള്‍ക്ക് സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഈണം ഒരുക്കിയിരിക്കുന്നത്. ശ്രേയാ ഘോഷാലും സ്വരൂപ് ഖാനും ചേര്‍ന്നാണ് ആലാപനം.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്.

ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്

Top