ഞങ്ങള്‍ ഡല്‍ഹി പിടിച്ചാലും അത്ഭുതം വേണ്ട; സേന ഒരുങ്ങുന്നത് പുതിയ നീക്കങ്ങള്‍ക്ക്?

ങ്ങളുടെ ദൗത്യം പൂര്‍ത്തിയായി’, ശിവസേനാ മേധാവി ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങവെ സഞ്ജയ് റൗത്തിന്റെ പ്രതികരണം ഇങ്ങനെ. ശിവസേനയ്ക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പരിഹസിച്ചു. ഉദ്ധവ് താക്കറെ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുമ്പോള്‍ ആ ദൗത്യമാണ് പൂര്‍ത്തിയാകുന്നത്, സഞ്ജയ് റൗത്ത് പറഞ്ഞു.

താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ നിയമസഭയിലെ 6ാം നിലയില്‍ ഒരു ഓഫീസ് ഇദ്ദേഹത്തിന് ഉറപ്പാക്കുമെന്നായിരുന്നു സഞ്ജയ് റൗത്തിന്റെ പ്രവചനം. മന്ത്രാലയത്തിലെ ആറാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം ബിജെപിക്കൊപ്പം എന്‍സിപിയെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് തിരിച്ചെത്തിയ അജിത് പവാര്‍ സേന, എന്‍സിപി-കോണ്‍ഗ്രസ് ഗവണ്‍മെന്റില്‍ സുപ്രധാന റോള്‍ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖ്യത്തില്‍ അജിത് പവാര്‍ സുപ്രധാന പങ്കുവഹിക്കും. അദ്ദേഹം ഞങ്ങളുടെ ആളാണ്. എന്തൊക്കെ വലിയ പണികള്‍ നിര്‍വ്വഹിച്ചാണ് അദ്ദേഹം തിരിച്ചെത്തിയത്, റൗത്ത് പ്രതികരിച്ചു.

സേന ഡല്‍ഹിയില്‍ ഭരണം നേടിയാലും ആളുകള്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് റൗത്തിന്റെ പുതിയ പ്രവചനം. ഇന്ത്യയിലെ മാറ്റങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയില്‍ ആരംഭിച്ചിരിക്കുന്നു, ദേശീയ രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചന നല്‍കി സഞ്ജയ് റൗത്ത് വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top