വിമതർക്കൊപ്പം ചേരില്ല, താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ ഗുവാഹത്തിയിലെ വിമത എം.എൽ.എമാരുടെ ഗ്രൂപ്പിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചിരുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായത് കൊണ്ട് ഓഫർ നിരസിച്ചെന്ന് റാവുത്ത് അറിയിച്ചു. ‘ഒരു തെറ്റും ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യമുള്ളതിനാൽ വളരെ ആത്മവിശ്വാസത്തോടെയാണ് ഇ.ഡിക്ക് മുന്നിൽ ഹാജരായത്. പത്ത് മണിക്കൂർ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി കഴിഞ്ഞതിന് ശേഷമാണ് ഞാൻ ഇ.ഡി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്’- റാവുത്ത് പറഞ്ഞു. സത്യം നിങ്ങളുടെ പക്ഷത്താണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് വേണമെങ്കിൽ ഗുവാഹത്തിയിലെ വിമത കാമ്പിലേക്ക് പോകാമായിരുന്നു. എന്നാൽ താൻ ബാലാസാഹെബിന്‍റെ പിൻഗാമിയായതിനാൽ അത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top