സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ധവാന്‍ നയിക്കും

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു. ശിഖർ ധവാനാണ് ഇന്ത്യൻ ടീം നായകൻ. മറുനാടൻ മലയാളിയായ ശ്രേയസ്സ് അയ്യരാണ് ടീമിന്റെ ഉപനായകൻ.

സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി യുവതാരം ഇഷാൻ കിഷനും ടീമിലുണ്ട്. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല.

ട്വന്റി20 ലോകകപ്പിനായി ഒക്ടോബർ ആറിന് ഓസ്‌ട്രേലിയയിലേക്കു പോകും. ഈ സാഹചര്യത്തിലാണ് ഇന്ത്യ യുവനിരയെ കളത്തിലിറക്കുന്നത്. ഒക്ടോബർ ആറിന് ലക്‌നൗവിലാണ് ആദ്യ ഏകദിനം. ഒമ്പതിന് റാഞ്ചിയിൽ രണ്ടാം മത്സരവും 11ന് ഡൽഹിയിൽ മൂന്നാം ഏകദിനവും നടക്കും.

Top