ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സഞ്ജു സാംസണും, റിഷഭ് പന്തും തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്.
അതിനാല്‍ തന്നെ മികച്ച കളി പുറത്തെടുക്കാനുളള സമ്മര്‍ദ്ദം താന്‍ അനുഭവിക്കുന്നുണ്ടെന്നും താരം പറയുന്നു.
കൃത്യസമയത്ത് രവി ശാസ്ത്രി നല്‍കിയ വിലപ്പെട്ട ഉപദേശങ്ങളാണ് തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയതെന്നും, ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം ഇതെന്നും കാര്‍ത്തിക് പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരെ പരമ്പരയില്‍ ബാറ്റ് ചെയ്ത രീതിയില്‍ സംതൃപ്തിയുണ്ട്. ഇനിയും അവസരം കിട്ടിയാല്‍ ലക്ഷ്യമിടുന്നതും ഇത്തരമൊരു പ്രകടനം തന്നെയായിരിക്കും, ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി കോച്ച് ശാസ്ത്രിയുമായി ദീര്‍ഘനേരം സംസാരിക്കാറുണ്ടെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.