യോയോ ടെസ്റ്റിൽ വിജയിച്ച് സഞ്ജു സാംസണ്‍

ബെംഗളൂരു: ബി.സി.സി.ഐയുടെ ഫിറ്റ്നസ് ടെസ്റ്റ് ആയ യോയോ ടെസ്റ്റിൽ മലയാളി താരം സഞ്ജു സാംസണ്‍ വിജയിച്ചു. സഞ്ജു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇനി വിജയ ഹസാരേ ട്രോഫിക്കുള്ള തയ്യാറെടുപ്പാണെന്നും സഞ്ജു കുറിച്ചു.

സഞ്ജു അടക്കമുളള ആറ് താരങ്ങള്‍ യോയോ ടെസ്റ്റിൽ പുതിയതായി ചേർത്ത 2 കിലോമീറ്റര്‍ ഓട്ടപരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ആദ്യ അവസരത്തില്‍ പരാജയപ്പെട്ട മറ്റു താരങ്ങൾ.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ഫിറ്റ്‌നസ് ടെസ്റ്റ്. തുടര്‍ന്ന് രണ്ടാമത്തെ അവസരത്തിലാണ് സഞ്ജു ടെസ്റ്റ് പാസായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയത്.

Top