മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാനുള്ള ഫിറ്റ്‌നസ് കടമ്പയായ യോ യോ ടെസ്റ്റ് പാസ്സായി. നേരത്തെ ഇംഗ്ലണ്ടിനെതിരായ എ ടീമില്‍ നിന്നും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജു പുറത്തായിരുന്നു.
നാലാഴ്ച മുന്‍പായിരുന്നു അന്ന് സഞ്ജു യോ യോ ടെസ്റ്റിന് വിധേയമായത്. അന്ന് 15.6 എന്ന പോയിന്റില്‍ സഞ്ജുവിന് തലനാരിഴയ്ക്ക് ഇംഗ്ലണ്ട് പര്യടനം നഷ്ടമാവുകയായിരുന്നു. എന്നാല്‍ നാലാഴ്ചത്തെ വ്യത്യാസത്തില്‍ 17.3 പോയിന്റ് നേടി താന്‍ യോ യോ ടെസ്റ്റ് പാസായതായി സഞ്ജു തന്നെയാണ് ആരാധകരെ അറിയിച്ചത്.
സഞ്ജുവിന് ശാരീരികമായി ചില അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അതിനാലാണ് ഫിറ്റ്‌നസ് ചലഞ്ചില്‍ പരാജയപ്പെട്ടതെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടാം തവണ ടെസ്റ്റ് പാസായതോടെ സഞ്ജുവിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്.