ചെന്നൈ: ഐ.പി.എല്‍ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ കന്നിയങ്കത്തിന് ഇറങ്ങുമ്പോള്‍ പ്രതീക്ഷയര്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സും മലയാളി ആരാധകരും. ക്യാപ്റ്റനായിറങ്ങിയ ആദ്യ മത്സരത്തില്‍ ടോസിന്റെ ആനുകൂല്യവും സഞ്ജുവിന് ലഭിച്ചു. ടോസ് നേടിയിട്ടും സഞ്ജു സാംസണ്‍ രാജസ്ഥാനായി ബൗളിങ് തെരഞ്ഞെടുത്തു.
മോറിസ്, സ്റ്റോക്സ്, ബട്‌ലർ, മുസ്തഫിസുർ എന്നിവർ രാജസ്ഥാൻ റോയൽസിലെ വിദേശികളും ഗെയിൽ, പൂരാൻ, മെരെഡിത്ത്, റിച്ചാർഡ്സൺ എന്നിവരാണ് പഞ്ചാബിൻ്റെ വിദേശികളും. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഇന്നിങ്സ് ഓപ്പണ്‍ ചെയ്തു. തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയ കണക്കില്‍ രാജസ്ഥാന്‍ തന്നെയാണ് മുന്നില്‍. മുഖാമുഖം വന്ന 21 മത്സരങ്ങളില്‍ 12 തവണയും വിജയം രാജസ്ഥാന് ഒപ്പമായിരുന്നു. പഞ്ചാബിന് വിജയിക്കാനായത് ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണ്.
നായകൻ എന്ന രീതിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ രാജസ്ഥാനെ മുൻനിരയിൽ എത്തിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. മാത്രമല്ല ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവിനും ഈ സീസണിലെ പ്രകടനം വള്ളരെ പ്രധാനപ്പെട്ടതാണ്.