Sankar Reddy-preliminary enquiry-Vigilance court order

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

ചട്ടം ലംഘിച്ച് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയെന്ന ഹര്‍ജിയിലായിരുന്നു കോടതി വിധി.

നാല് ഡിജിപി തസ്തിക നിലനില്‍ക്കേ പുതിയ തസ്തികയ്ക്ക് അനുമതി ഉണ്ടായിരുന്നോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞിരുന്നു.

സ്ഥാനക്കയറ്റത്തില്‍ അപാകതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ശങ്കര്‍ റെഡ്ഡി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Top