തിരുവനന്തപുരം :മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പരിഗണിച്ചു. ക്രമവിരുദ്ധമായാണ് ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതെന്നും അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പത്തു ദിവസത്തിനകം ഫയലുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.ഹര്‍ജി പരിഗണിക്കുന്നത് 19ലേക്ക് മാറ്റി.