വിവാദ പരാമര്‍ശം ; മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സെന്‍കുമാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന കേസിലാണ് സെന്‍കുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കേസിന് കാരണം ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ അഭിമുഖത്തില്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.

അനുമതിയില്ലാതെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തത്. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെ നിയമ നടപടി ആലോചിക്കുന്നതായും സെന്‍കുമാര്‍ അറിയിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 153 എ (1) (എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി സൈബര്‍ പൊലീസാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നത്.

കേസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് കൈമാറ്റിയിരുന്നു.

Top