സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന പൊലീസ് നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരെ വിരിവയ്ക്കാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ല. നടപ്പന്തലില്‍ വിരിവയ്ക്കാനോ വലിയകാണിക്ക ഇടാനോ ഒന്നും സമ്മതിക്കില്ലെന്ന് പോലീസ് പറയുന്നത് ന്യായീകരിക്കാനാവില്ലെന്നും നിരോധനാജ്ഞ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top