സംസ്‌കൃതം പഠിക്കുന്നവര്‍ക്ക് ചിന്താശക്തിയും ബുദ്ധിയും വര്‍ധിക്കുമെന്ന് ഗവേഷണഫലം

sanskrit1

ന്യൂഡൽഹി: സംസ്‌കൃതം പഠിച്ചാൽ ഓർമ്മശക്തി വർധിക്കുമെന്ന് ഗവേഷണഫലം. ന്യൂറോ ശാസ്ത്രജ്ഞനായ ജയിംസ് ഹാർട്‌സെൽ ആണ് ഇതു സംബന്ധിച്ച വിവരം സയന്റിഫിക് അമേരിക്കൻ ജേർണലിൽ പ്രസിദ്ധീകരിച്ചത്.

സംസ്‌കൃതം എഴുതുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ചിന്താശക്തി വർധിപ്പിക്കുമെന്നും ബുദ്ധി വികസിക്കുമെന്നുമാണ് ഹാർട്‌സെലിന്റെ വാദം. ശാസ്ത്രീയമായി യജുർവേദം പഠിച്ച പണ്ഡിതന്മാരെയാണ്‌ ഗവേഷണങ്ങൾക്കായി ജയിംസ് ഹാർട്‌സെൽ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുത്ത 42 പേരിൽ 21 പേർ സംസ്‌കൃത പണ്ഡിതരായിരുന്നു. രണ്ട് വിഭാഗങ്ങളുടേയും ഓർമ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവ വിലയിരുത്തിയാണ് ഗവേഷണഫലം തയ്യാറാക്കിയത്. സംസ്‌കൃതത്തിൽ ചിന്തിക്കുകയും പറയുകയും ചെയ്തശേഷം ഇംഗ്ലീഷിലേക്കെത്തുമ്പോൾ കൂടുതൽ ഊർജം അനുഭവപ്പെട്ടെന്ന് ഹാർട്‌സൽ പറയുന്നു.

ശരിയായി ചിന്തിക്കാൻ സംസ്‌കൃതം സഹായിക്കുമെന്നാണ് സ്വന്തം അനുഭവത്തിൽ നിന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് സംസ്‌കൃതം പഠിച്ച വ്യക്തിയാണ് ഹാർട്‌സൽ. ഇറ്റലിയിലെ ട്രേന്റോ സർവ്വകലാശാലയിലെ സഹപ്രവർത്തകരും ഹരിയാനയിലെ നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിലെ ഡോ. തന്മയ് നാഥ്, ഡോ.നന്ദിനി ചാറ്റർജി എന്നിവരും ചേർന്നാണ് ഹാർട്‌സൽ ഗവേഷണം നടത്തിയത്.

Top