കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസ് U/A സര്‍ട്ടിഫിക്കറ്റുമായി ജൂലൈ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.
ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നു. ഡാന്‍സറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാന്‍ നായകനാവുന്ന ചിത്രത്തില്‍ നായികവേഷത്തിലെത്തുന്നത് നൂറിന്‍ ഷെരീഫ് ആണ്
അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ് സോഹന്‍ സീനുലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജു വര്‍ഗീസ് അവതരിപ്പിക്കുന്ന ഡയറക്ടര്‍ ഫെര്‍ണാണ്ടസിലൂടെയാണ് കഥയുടെ ആരംഭം. സൂപ്പര്‍താരങ്ങളെ അഭിനയിപ്പിച്ച രണ്ട് സിനിമകള്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നതിനാല്‍ തന്റെ പുതിയ കഥ ഫോര്‍ട്ട് കൊച്ചിയിലെ സാന്റാക്രൂസ് എന്ന ഡാന്‍സ് ഗ്രൂപ്പിനെ ആസ്പദമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കാന്‍ തിരക്കഥാകൃത്തിനെ ഫോര്‍ട്ട് കൊച്ചിയിലേക്ക് അയക്കുന്നതും തുടര്‍ന്ന് ആ ഡാന്‍സ് ഗ്രൂപ്പിന്റെ കഥ പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എല്ലാത്തരം സിനിമ ആസ്വാദരെയും പ്രീതിപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ നിഗൂഢതയും സങ്കീര്‍ണതയും പ്രണയവും ജീവിതവും കോര്‍ത്തിണക്കിയാണ് സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നത്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍ .