ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2ല്‍ ജയസൂര്യയ്ക്ക് രണ്ട് നായികമാര്‍. ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പനും വിമാനത്തിലെ നായിക ദുര്‍ഗ കൃഷ്ണയുമാണ് ജയസൂര്യയുടെ നായികാവേഷത്തിലെത്തുന്നത്. പ്രേതം 2വിനു പുറമെ മോഹന്‍ലാലിന്റെ ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ദുര്‍ഗയുടെ അടുത്ത ചിത്രം.
പ്രേതം എന്ന ചിത്രത്തിലെ മെന്റലിസ്റ്റ് ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രം അതുവരെ ജയസൂര്യ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമായിരുന്നു. അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ജി പി, പേര്‍ളി മാണി എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ചിത്രത്തിലെ മെന്റലിസ്റ്റായുള്ള ജയസൂര്യയുടെ പ്രകടനവും വസ്ത്രധാരണവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത്. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച പ്രേതത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറിന്റേതായിരുന്നു.