കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
ഫെബ്രുവരി 9ന് കാസര്‍ഗോഡ് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ തന്റെ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് സന്തോഷ് എച്ചിക്കാനത്തിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയത്.