ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമാ താരങ്ങളെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്‍കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആരു കൊടുത്താലും ഇവരൊക്കെ ഇളിച്ചുകൊണ്ടുപോയി വാങ്ങുമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ….ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്..
(വാല്‍കഷ്ണം – ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ 11 അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. എല്ലാ പുരസ്‌കാരവും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് ഇക്കൂട്ടര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.