സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ഉരുക്ക് സതീഷന് വേണ്ടി താരം എത്തുന്നത് വ്യത്യസ്ഥ ലുക്കുകളിലെന്ന് റിപ്പോര്‍ട്ട്. മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് പുതിയ ചിത്രത്തില്‍ സന്തോഷ് പ്രത്യക്ഷപ്പെടുന്നത്.
പണ്ഡിറ്റ് ഒരുക്കുന്ന ചിത്രങ്ങളിലെല്ലാം നായകനായാണ് പ്രത്യക്ഷപ്പെടുക. എന്നാല്‍ ഉരുക്കു സതീഷനില്‍ സന്തോഷ് പണ്ഡിറ്റ് നായകന് പകരം വില്ലനായാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഇരട്ടവേഷങ്ങളിലാണ് സന്തോഷ് ഈ ചിത്രത്തില്‍ എത്തുന്നത്.
കുത്തഴിഞ്ഞ ജീവിതവും ജയില്‍ വാസവും ക്വട്ടേഷനുമായി കഴിയുന്ന ഉരുക്ക് സതീഷന് എന്ന ഗുണ്ടയായും വിശാല്‍ എന്ന കഥാപാത്രത്തെയുമാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഇതുവരെ സന്തോഷ് പണ്ഡിറ്റ് ചെയ്ത ഏഴ് സിനിമകളിലും തിരക്കഥ, സംവിധാനം, നിര്‍മ്മാണം, ഗാനരചന, സംഗീതം ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന വിഭാഗങ്ങളെല്ലാം നിര്‍വ്വഹിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. എന്നാല്‍ മറ്റുസിനിമകളില്‍ നിന്നും ഈ ചിത്രത്തിലെ വ്യത്യസ്ഥത പുലര്‍ത്തുന്നു.