ഇന്ത്യയുടെ ലുബെസ്കി എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ സന്തോഷ് ശിവൻ (എഎസ്സി) സംവിധാനത്തിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യരും ജയറാമിന്റെ മകൻ കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ടാകും. ഇവരെ കൂടതെ സൗബിൻ ഷാഹിർ, അജു വർഗീസ്, സൂരാജ് വെഞ്ഞാറമ്മൂട്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ ഉണ്ടാകും. സൗബിൻ ഷാഹിർ ഏറെ പ്രധാനപ്പെട്ട വേഷത്തിലാകും ചിത്രത്തിൽ ഉണ്ടാവുക. രാജ്യത്തെ ഏറ്റവും മികച്ച ടേക്നീഷ്യൻമാറും പിന്നണി പ്രവർത്തകരുമായിരിക്കും ചിത്രത്തിൽ ഉണ്ടാവുക. ഇതിന് പുറമെ, വിദേശത്ത് നിന്നുള്ള പ്രമുഖരും പിന്നണിയിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒക്ടോബർ 20-ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. ആലപ്പുഴയിലാകും സിനിമയുടെ ചിത്രീകരണം നടക്കുക.
1988-ൽ ഇദ്ദേഹം, സ്റ്റോറി ഓഫ് ടിബ്ലൂ എന്ന ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു. ചിത്രത്തിന് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. പിന്നീട് 1996-ൽ
മുമ്പ് മമ്മൂട്ടിയെ പ്രധാന കഥാപത്രമായി എത്തുന്ന കുഞ്ഞാലി മരക്കാർ IV ചിത്രീകരിക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് അതിൽ നിന്നും പിൻവാങ്ങുകയായിരുന്നു. 1996-ൽ കുട്ടികൾക്ക്കായി നിർമ്മിച്ച ഹലോ എന്ന ചിത്രത്തിനും മികച്ച കുട്ടികൾക്കായുള്ള ചിത്രത്തിന്റെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ആനന്ദഭദ്രമാണ് മലയാളത്തിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത സിനിമ. മണിരത്നം സംവിധാനം നിർവഹിച്ച ചെക്കാ ചിവന്ത വാനമാണ്, സന്തോഷ് ശിവൻ ഛായാഗ്രഹണം ചെയ്ത ഏറ്റവും പുതിയ ചിത്രം.
വർണങ്ങളും പ്രകാശവും നിഴലുകളും കൊണ്ട് അഭ്രപാളിയിൽ കാഴ്ചയുടെ വൈവിധ്യം ഒരുക്കുന്ന സന്തോഷ് ശിവൻറെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമലോകം.