കൊല്‍ക്കത്ത: സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മണിപ്പൂരിനെ നേരിടും. വൈകിട്ട് മൂന്നു മണിമുതല്‍ രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ് എയില്‍ ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെതിരെ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും കേരളം ഇന്ന് ഇറങ്ങുക.
ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കേരളം ചണ്ഡിഗഡിനെ തോല്‍പ്പിച്ചിരുന്നു. മണിപ്പൂര്‍ ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളിനോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ചണ്ഡിഗഡിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. ഞായറാഴ്ച മഹാരാഷ്ട്രക്കെതിരെയും ചൊവ്വാഴ്ച നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെതിരെയുമാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.