71ാംമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ 4 പേര് പുതുമുഖങ്ങളാണ്. റെയില്‍വേക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് മത്സരങ്ങളില്‍ മഹാരാഷ്ട്ര, മിസോറാം, പഞ്ചാബ്, എന്നിവരാണ് കേരളത്തിന്റെ മറ്റ് എതിരാളികള്‍.
കെ.എസ്.ഇ.ബിയിലെ നിക്സണ് സേവിയര്‍, എസ്.ബി.ടിയിലെ ലിജോ ജോസ്, എ.ജി.എസിലെ ജിംപ്സണ്‍ ജസറ്റിന്, ഷെറിന് സാം എന്നിവരാണ് പുതുമുഖങ്ങള്‍. കിരീടം നേടാന്‍ ടീം സജ്ജമാണെന്ന് കെ.എഫ്.എ പ്രസിഡന്റ് കെ.എം.എ മേത്തര്‍ പറഞ്ഞു.
മത്സരങ്ങള്‍ ഉച്ചക്ക് ശേഷമാണ് നടക്കുന്നത്. ടീം മാനേജ്മെന്റ് നിര്‍ദേശിക്കുന്ന ഏത് സമയത്തും കളിക്കാന്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ പി ഉസ്മാനും കോച്ച് വി.പി ഷാജിയും അറിയിച്ചു.
17ന് പഞ്ചാബിനേയും 19ന് മിസോറാമിനേയും 21ന് മഹാരാഷ്ട്രയേയും കേരളം നേരിടും. 1974, 92, 93, 2001, 2004 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് കേരളം കിരീടം നേടിയത്. 2