മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ മത്സരം മേയ് മൂന്നിലേക്ക് മാറ്റാൻ ശ്രമം. കലാശക്കളി രണ്ടിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ചെറിയ പെരുന്നാളിൻറെ മാസപ്പിറവി കാണാൻ സാധ്യതയുള്ള രാത്രിയായതിനാൽ കാണികൾ കുറഞ്ഞേക്കുമെന്നതും ഒഫീഷ്യൽസിൻറെയും വളൻറിയർമാരുടെയുമെല്ലാം സൗകര്യവും കണക്കിലെടുത്ത് മൂന്നിലേക്ക് മാറ്റാൻ സംഘാടക സമിതി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനോട് അഭ്യർഥിച്ചിരിക്കുകയാണ്.
ഫൈനൽ രാത്രി എട്ടിന് നിശ്ചയിച്ചത് 7.30ന് ആക്കാനും ശ്രമിക്കുന്നുണ്ട്. സെമി ഫൈനൽ മത്സരങ്ങൾ എട്ടിൽ നിന്ന് 8.30ലേക്ക് മാറ്റണമെന്ന അഭ്യർഥനയും ഫുട്ബാൾ ഫെഡറേഷന് മുന്നിൽ വെച്ചിരിക്കുകയാണ് സംഘാടകർ.