സാന്‍ട്രോ ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായുടെ പുതിയ മോഡല്‍ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സാന്‍ട്രോയുടെ പതിപ്പിന് ഏകദേശം 4.57 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഉയര്‍ന്ന പതിപ്പിന് 6.25 ലക്ഷം രൂപയും വില പ്രതീക്ഷിക്കാവുന്നതാണ്. ഓരോ വകഭേദങ്ങളെ ആശ്രയിച്ച് 22,000 രൂപ മുതല്‍ 27,000 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

വാഹനത്തിന്റെ എന്‍ഞ്ചിന്‍ 69 bhp കരുത്തും 99 nm ടോര്‍ക്കും സൃഷ്ടിക്കുന്നതായിരിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി തന്നെയായിരിക്കും ഗിയര്‍ബോക്‌സ് നല്‍കുന്നത്.

സിഎന്‍ജി പതിപ്പുകളുടെ വിലയില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സാന്‍ട്രോയ്ക്ക് കരുത്തേകുന്ന 1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് vi നിലവാരത്തിലേക്ക് മാറ്റുക. രൂപത്തില്‍ ഗ്രാന്റ് ഐ10 നുമായാണ് പുതിയ സാന്‍ട്രോയുടെ സാമ്യമെങ്കിലും മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നതാണ്.

Top