2014 ല്‍ കമ്പനി പിന്‍വലിച്ചതിനു ശേഷം ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാന്‍ സാന്‍ട്രോ വീണ്ടും എത്തുന്നു. ഇന്ത്യയ്ക്ക് വേണ്ടി മാത്രം നിര്‍മിക്കുന്ന പുതിയ സാന്‍ട്രോ ഹൈദരാബാദിലെ ഹ്യുണ്ടേയ് ആര്‍ ആന്റ് ഡി സെന്ററിലായിരിക്കും വികസിപ്പിക്കുക.
നാലു ലക്ഷത്തില്‍ താഴെ വിലയുയുള്ള സാന്‍ട്രോ ഐ 10 ന് പകരക്കാരനായേക്കുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
1998 മുതല്‍ ഇടത്തരക്കാരുടെ ഇഷ്ട കാറായി വിപണി പിടിച്ചടക്കിയ സാന്‍ട്രോയെ 2014 ലാണ് കമ്പനി പിന്‍വലിച്ചത.
ബ്രാന്‍ഡ് നാമം നിലനിര്‍ത്തി പൂര്‍ണ്ണമായും പുതിയൊരു കാറായിരിക്കും കമ്പനി പുറത്തിറക്കുക.
നിര്‍ത്തലാക്കി രണ്ടു വര്‍ഷമാകുമ്പോഴും ബ്രാന്‍ഡ് എന്ന നിലയില്‍ ‘സാന്‍ട്രോ’യ്ക്കുള്ള സ്വീകാര്യതയും ഉപയോക്താക്കള്‍ക്കിടയിലുള്ള താല്‍പര്യവുമാണ് ഏറെയാണ്. സാന്‍ട്രോയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.