പൊലീസിലെ ദാസ്യപ്പണി: എസ്എപി ഡെപ്യുട്ടി കമാന്‍ഡന്റ് പി.വി രാജുവിനെ സ്ഥലം മാറ്റിയേക്കും

police

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടി. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില്‍ ടൈല്‍സ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചിരുന്നു.രാജുവിനെതിരെ ഡിജിപി ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

അതേസമയം ദാസ്യപ്പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പ് ഫോളവര്‍മാര്‍ ഇന്ന് ഡിജിപിക്ക് പരാതി നല്‍കും. ഉന്നതരുടെ വീടുകളിലെ പണിക്ക് പോകേണ്ടെന്ന് ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന്റെ തീരുമാനം. ഇത് സംബന്ധിച്ച് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കി. ദാസ്യപ്പണി ചെയ്യിക്കുന്ന ഉദ്യോഗസ്ഥരുടെ പേരും വിവരവും ബുധനാഴ്ച പുറത്തുവിടും.

Top