ഡൽഹി: “ഞാനും ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.” ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡലും ബോളിവുഡ് നടനുമായ സഖിബ് സലിം ഖുറേഷി.
ലോകമെങ്ങും മീ ടൂ ക്യാമ്പയിന്റെ ചൂട് പടരുമ്പോൾ ഏറെ വിവാദപൂർവമായ ആരോപണവുമായിയാണ് നടൻ സഖിബ് സലിം എത്തുന്നത്. ലൈംഗീക അരാജകത്വം സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും നേരിടുന്നുണ്ട് എന്ന് താരം പറഞ്ഞു. തന്റെ ക്യരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരെ ഇത്തരത്തിൽ ഒരു ലൈംഗിക ചൂഷണം ഉണ്ടായെന്നും, താൻ അതിനെ അന്ന് ധൈര്യപൂർവം നേരിട്ടു എന്നും സഖിബ് പറഞ്ഞു.
21-ാം വയസ്സിലാണ് എനിക്ക് ആ ദുരനുഭവം ഉണ്ടാകുന്നത്. എനിക്ക് അവരുടെ പേര് പറയാൻ താൽപ്പര്യമില്ല. പക്ഷേ അന്ന് ഞാൻ ഒരു നടൻ എന്ന നിലയ്ക്ക് ചുവട് വയ്പ്പ് നടത്തുന്നതെ ഉള്ളായിരുന്നു. ഒരാൾ എന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ചു. അയാൾ എന്റെ പാന്റ്സിനു ഉള്ളിലേക്ക് കൈ ഇടാൻ ശ്രമിച്ചു,” സഖിബ് ഒരു അഭിമുഖത്തിൽ രേഖപ്പെടുത്തി. “അപ്പോൾ ഉടൻ തന്നെ ഞാൻ അയാളുടെ കൈ തട്ടി മാറ്റി അയാൾക്ക് നേരെ അലറി, പിന്നെ അവിടെ നിന്നും ഇറങ്ങി പോന്നു,” സഖിബ് വേദനയോടെ പറഞ്ഞു.
ഇപ്പോൾ പുറത്തു വരുന്ന മീ ടൂ ആരോപണങ്ങൾ അറിയുമ്പോൾ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന്, പലരുടെയും അനുഭവങ്ങൾ ഹൃദയഭേദകമാണെന്നും ഈ ലൈംഗീക ചൂഷകർ ക്രൂരരാണ് എന്നും സഖിബ് രേഖപ്പെടുത്തി.
ലോകമെങ്ങും ലൈംഗിക ആരോപണങ്ങളും അസഹിഷ്ണുതകളും തുറന്നു പറയുന്ന സാഹചര്യത്തിൽ ഇത് ആദ്യമായിട്ടാണ് ഒരു പുരുഷൻ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തലുമായി മുന്നോട്ട് വരുന്നത്.