മുംബൈ: ബോളിവുഡ് സിനിമാതാരം സാറാ അലി ഖാന്റെ ഡ്രൈവറിന് കൊവിഡ് സ്ഥിരീകരിച്ചു. ഡ്രൈവറെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. സാറ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
ഈ സാഹചര്യത്തില്‍ താനടക്കമുള്ള കുടുംബാംഗങ്ങള്‍ പരിശോധനയ്ക്ക് വിധേയരായെന്നും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും സാറ പറഞ്ഞു. പരിശോധനയ്ക്ക് വേണ്ട സഹായവും നിര്‍ദേശങ്ങളും നല്‍കിയ ബി എം സിയ്ക്ക് നന്ദി അറിയിക്കുന്നതായും സാറ കുറിച്ചു.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്കും എന്നിവര്‍ക്കും നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.