ദൈവ തിരുമകള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ കൊച്ചു മിടുക്കിയാണ് സാറാ അര്‍ജുന്‍. ഐശ്വര്യ റായിയെ നായികയാക്കി മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ താരത്തിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ സാറ എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. നന്ദിനി എന്ന കഥാപാത്രത്തെയാണ് സാറ അവതരിപ്പിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്‍, പ്രഭു, കിഷോര്‍, ജയറാം, റഹ്മാന്‍, ലാല്‍, അശ്വിന്‍ കകുമനു എന്നിങ്ങനെ വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കല്‍കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടോക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.