സ്‌കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തി പഠിപ്പിക്കണമെന്ന് ശാരദക്കുട്ടി

saradakutty

വര്‍ഷം മുതല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തണമെന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ലൈംഗിക ശരീരങ്ങള്‍ മാത്രമായി കുട്ടികളെ വേര്‍തിരിച്ചിരുത്തുന്ന അധ്യയനരീതി ജാതീയമായ വേര്‍തിരിവു പോലെ തന്നെ അശ്ലീലമാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതുപക്ഷ സര്‍ക്കാര്‍ ലിംഗവിവേചനത്തിനെതിരെയുള്ള പ്രാഥമിക പാഠങ്ങള്‍ പരിശീലിപ്പിച്ചു തുടങ്ങണമെന്നും തൊട്ടാല്‍ പൊട്ടുന്ന ലിംഗശരീരമാണ് തന്റെയടുത്തിരിക്കുന്നതെന്ന വൃത്തികെട്ട ബോധത്തില്‍ നിന്നു രക്ഷ നേടുവാന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും ശാരദക്കുട്ടി കുറിച്ചു.

Top