‘ശബരിമല, ആര്‍ത്തവം, പ്രളയം’ ഇതല്ലാതെ ഒന്നുമില്ലേ ലോകത്ത്: ശാരദക്കുട്ടി

saradakutty

കൊച്ചി: ഓരോ ദിവസവും എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന് വിചാരിച്ചാല്‍ അതിനു കഴിയാത്ത അവസ്ഥയാണ് ഇന്ന് ഉള്ളതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. അപ്പോഴേക്കും രാഹുല്‍ ഈശ്വര്‍, പിസി ജോര്‍ജ്, പ്രളയം, തെറിവിളികള്‍, ആര്‍ത്തവം, ശബരിമല എന്നിവ കടന്നു വരും. അവിടെ എല്ലാം മറന്നു പോകുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഓരോ ദിവസവും വിചാരിക്കും, ഇന്നൊരു പ്രണയ ഗാനം പാടണം, ഇന്നൊരു സ്വപ്നത്തെ കുറിച്ചെഴുതണം. ഇന്നൊരു കാമുകനെ വിളിക്കണം. ഇന്നെനിക്ക് നൃത്തം ചെയ്യണം…. അപ്പോഴേക്കും വരും പി സി ജോർജ്, രാഹുലീശ്വർ,, തെറി വിളികൾ, സ്ത്രീവിരുദ്ധതകൾ, ശബരിമല, ആർത്തവം, പ്രളയം,, സുപ്രീം കോടതി….
പാട്ടു മറക്കുന്നു.. സ്വപ്നവും പ്രണയവും നൃത്തവും മറക്കുന്നു..

” ഉറങ്ങാൻ കഴിയുമോ
എല്ലാ വെളിച്ചവും ഇങ്ങനെയാളുമ്പോൾ
എല്ലാ ഒച്ചയും ഇങ്ങനെയാർക്കുമ്പോൾ

നിവരാൻ കഴിയുമോ
എല്ലാ അഴികളും ഇങ്ങനെ വളഞ്ഞിരിക്കുമ്പോൾ

മലർന്നു കിടക്കാമോ
എല്ലാ തേരുകളും നെഞ്ചിലൂടെ ഉരുളുമ്പോൾ
എല്ലാ ചൂടും ഇങ്ങനെ പനിയാകുമ്പോൾ

പുതയ്ക്കാൻ കഴിയുമോ
എല്ലാ കാറ്റും ഇങ്ങനെ നിലച്ചിരിക്കുമ്പോൾ”
( പി.ഉദയഭാനു )

Top