തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ്സിലെ തര്‍ക്കത്തിനിടെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സ് വനിതാ നേതാവ് ഷാനിമോള്‍ ഒസ്മാന്‍ തന്നെ നല്‍കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി.
ഷാനിമോള്‍ ഒസ്മാന്‍ താന്‍ പഠിച്ച ഒസ്മാനിയ സര്‍വ്വകലാശാലയുടെ പേരാണ് തന്റെ പേരിന്റെ കൂടെ ചേര്‍ത്തിരിക്കുന്നത്. ജാതിപ്പേരോ ഭര്‍ത്താവിന്റെ പേരോ അച്ഛന്റെ പേരോ അല്ല എന്നത് ആദ്യം വളരെ കൗതുകകരമായാണ് തോന്നിയതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വിവേകത്തോടെയേ വാ തുറക്കൂ എന്നതാണ് ഷാനിയില്‍ കാണാനാകുന്ന മറ്റൊരു മികവ്. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ഷാനിമോള്‍ ഒസ്മാന്‍ തന്നെ ലഭിക്കണമെന്നാഗ്രഹിക്കുന്നവരില്‍ ഒരാളാണ് ഞാനും. വായനയും വിവേകവും സ്വാഭിപ്രായ സ്ഥിരതയുമുള്ള ഒരു കോണ്‍ഗ്രസ്സുകാരി. ആ രാജ്യസഭാ സീറ്റ് ഷാനിമോള്‍ക്ക് ലഭിച്ചാല്‍ അത് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിന് വെണ്മയും സ്ത്രീ സമൂഹത്തിന് അഭിമാനമാകുമെന്നും ശാരദക്കുട്ടി കുറിച്ചു.