കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പണ്ട് ശ്രീ അയ്യപ്പന്‍ സിനിമയില്‍ കേട്ട ഡയലോഗ് ആവര്‍ത്തിച്ചിരിക്കുകയാണ്. ചരിത്ര സംഭവങ്ങള്‍ ഇരുവട്ടം വരുമെന്ന് ഹെഗല്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ദുരന്തമായെങ്കില്‍ പിന്നീട് കോമാളിത്ത പ്രകടനമായിട്ടായിരിക്കും വരിക എന്ന് മാര്‍ക്‌സ് അതിനെ തിരുത്തിയിട്ടുണ്ടെന്നും ശാരദക്കുട്ടി പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പണ്ട് ശ്രീ അയ്യപ്പൻ സിനിമയിൽ കേട്ട ഡയലോഗ് പോലെ…മുത്തയ്യ ആയിരുന്നു അന്ന് മന്ത്രി എന്നു തോന്നുന്നു.. പന്തളത്തു മഹാറാണിക്ക് കുബുദ്ധി ഉപദേശിച്ചു കൊടുത്ത അയാൾ പറഞ്ഞതും ഇങ്ങനെയെന്തോ ആയിരുന്നു.
”ഇതൊരു സുവർണാവസരമാണ്. നമ്മുടെ കയ്യിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മള് സെറ്റ് ചെയ്ത അജണ്ടയിലേക്ക് ഓരോരുത്തരായി വീണു.”
– പി.എസ് ശ്രീധരന്‍ പിള്ള –
ചരിത്ര സംഭവങ്ങൾ ഇരുവട്ടം വരുമെന്നു ഹെഗൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ദുരന്തമായാണെങ്കിൽ പിന്നീടു കോമാളിത്ത പ്രകടനമായിട്ടായിരിക്കും വരിക എന്ന് മാർക്സ് അതിനെ തിരുത്തിയിട്ടുമുണ്ട്. വിശ്വാസികൾ ജാഗ്രത പാലിക്കുക.
ജനശബ്ദമാണ് ദൈവശബ്ദം എന്നു തെളിയുകയാണോ?
എസ്.ശാരദക്കുട്ടി