ആപ്പിളില്‍ ഒന്നാമതും പ്ലേ സ്റ്റോറില്‍ രണ്ടാമതും സ്ഥാനം നേടി ഞെട്ടിച്ചിരിയ്ക്കുകയാണ് ‘സറഹ്’ എന്ന പുതിയ ആപ്പ്.
പുതിയ കണക്കുകൾ പ്രകാരം ആപ്പിൾ സ്റ്റോറിൽ ഒന്നാമതും പ്ലേ സ്റ്റോറിൽ രണ്ടാമതും മുന്നേറുകയാണ് സറഹ്.
സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ എന്തും വിളിച്ച് പറയാൻ സഹായിക്കുന്ന മാന്ത്രിക ആപ്പാണിത്. വാട്സ്ആപ്പ് പോലുള്ള ആപ്പുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തി മുന്നേറുകയാണ് സറഹ്.
കേവലം ആയിരം മെസേജ് അയക്കുന്നതിനായി സൈൻ അലബ്ദിൻ തൗഫിഖ് രൂപകൽപ്പന ചെയ്ത ആപിലൂടെ ലക്ഷക്കണക്കിന് മെസേജുകളാണ് ഇപ്പോൾ കൈമാറുന്നത്.
ജോലിസ്ഥലങ്ങളിൽ മേലധികാരികളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ നേരിട്ടല്ലാതെ പേരും മുഖവും മറച്ചുവെച്ച് പറയാനുള്ള ഒരു പ്ലാറ്റ്ഫോമായാണ് സറഹ് ആരംഭിച്ചത്.
സറഹിൽ ആർക്കും സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കാം. മുഖചിത്രമുൾപ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ എത്രത്തോളം ചേർക്കണമെന്ന് വ്യക്തികൾക്ക് തീരുമാനിക്കും.
രജിസ്റ്റർ ചെയ്തതാൽ യുസർ നെയിമിനോടൊപ്പം Sarahah.com എന്ന ഐ.ഡിയാണ് ലഭിക്കുക. ഇൗ ഐഡി സുഹൃത്തുക്കൾക്കിടയിൽ പങ്ക് വെക്കുകയാണെങ്കിൽ ആപിൽ രജിസ്റ്റർ ചെയ്യാതെ തന്നെ അവർക്ക് മെസേജ് അയക്കാൻ സാധിക്കും.
സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ മെസേജുകൾ അയക്കാമെന്നതാണ് സറഹ് കൊണ്ടുള്ള നേട്ടം.
കിട്ടുന്ന മെസേജുകൾക്ക് റിപ്ലേ അയക്കാനുള്ള ഒാപ്ഷൻ ഇപ്പോൾ ലഭ്യമല്ല. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നാണ് വിവരം.