കൊച്ചി: 2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് 51-ാമത് ഓടക്കുഴല്‍ അവാര്‍ഡ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 44-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് ഡോ. എം.ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. 1968 മുതല്‍ നല്‍കുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ടു വര്‍ഷം നല്‍കാന്‍ കഴിഞ്ഞില്ല.