സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ശരണ്യ മോഹന്‍. വിവാഹത്തിന് ശേഷം സിനിമവിട്ടെങ്കിലും ശരണ്യ മോഹന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. മക്കളോടൊപ്പമുള്ള ടിക് ടോക്ക് വീഡിയോയാണ് ശരണ്യ പങ്കുവെച്ചിരിക്കുന്നത്.
മകന്‍ അനന്തകൃഷ്ണനും മകള്‍ അന്നപൂര്‍ണയ്ക്കുമൊപ്പമുള്ള ടിക്‌ടോക്ക് വീഡിയോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അമ്മയെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും മകന്‍ നില്‍ക്കുന്ന അനന്തകൃഷ്ണനും ചിരിയോടെ അമ്മയേയും ചേട്ടനെയും നോക്കിയിരിക്കുന്ന അന്നപൂര്‍ണയും വളരെ ക്യൂട്ട് ആണെന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്.
2015 സെപ്റ്റംബറിലാണ് തിരുവനന്തപുരം സ്വദേശി അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.
https://www.instagram.com/p/B7DZJMdHxVF/?utm_source=ig_web_copy_link