ന്യൂഡല്‍ഹി: എന്‍.സി.പി അധ്യക്ഷനും രാജ്യസഭ അംഗവുമായ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 50 മിനിറ്റ് നേരം നീണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് രാഷ്ട്രപതി പദത്തിലേക്ക് വരുന്നതായി തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി മന്ത്രിസഭ പുനഃസംഘടന നടത്തും മുമ്പ് ശരത് പവാര്‍ ‘സഹകരണ മന്ത്രി’ പദം വേണമെന്ന് ആവശ്യമുന്നയിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.