ചെന്നൈ : നടൻ ശരത് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ രാധികയും മകള്‍ വരലക്ഷ്മി ശരത്കുമാറുമാണ് ഈ വിവരം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശരത്കുമാർ ഹൈദരാബാദില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇദ്ദേഹത്തിനു കോവിഡ് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .മികച്ച ഡോക്ടർമാരാണ് അദ്ദേഹത്തെ ചികിൽസിക്കുന്നതെന്നും അതിനാൽ തന്നെ പേടിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ട്വീറ്റ് ചെയ്തു.