കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ സുപ്രീം കോടതി വിധി ദൈവാനുഗ്രഹമാണെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. സര്‍ക്കാര്‍ ഇത്രയും കാലം പോരാടിയത് നീതിക്ക് എതിരായാണെന്നും സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സത്യനാരായണന്‍ പറഞ്ഞു.
മക്കളെ കൊന്നവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും വിധി തിരിച്ചടിയാണെന്ന് ശരത് ലാലിന്റെ അച്ഛന്‍ പറഞ്ഞു. രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതെ അന്വേഷണം നടക്കാനാണ് സിബിഐ വേണമെന്ന് പറഞ്ഞത്. സര്‍ക്കാര്‍ ഭരണം ജനങ്ങള്‍ക്ക് വേണ്ടിയല്ല ക്രിമിനലുകള്‍ക്ക് വേണ്ടിയാണെന്നും സത്യനാരായണന്‍ ആരോപിച്ചു.
കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. 2019 ഫെബ്രവരി 17-നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.