തിരുവനന്തപുരം: മുന്നണി മാറ്റ സാധ്യതകളുമായി എന്‍സിപി. സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ച്ച വേണ്ടെന്ന് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചതായി ടി.പി പീതാംബരന്‍ പറഞ്ഞു. തങ്ങളുടെ വികാരം ശരത്പവാറിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. പാല സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും എന്‍.സി.പി തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പനും വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചാല്‍ അപ്പോള്‍ പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എകെ ശശീന്ദ്രനും ബാധകമാണെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.