ന്യൂഡല്‍ഹി: ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന്‍ അന്വേഷണം അനുകൂലമായാല്‍ തിരികെ എത്തുമെന്ന് എന്‍സിപി ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍.
ശശീന്ദ്രന് എതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പകരം മന്ത്രി വേണോയെന്ന കാര്യത്തില്‍ തിങ്കളാഴ്ചക്ക് മുന്‍പ് തീരുമാമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏതൊക്കെ വിഷയങ്ങളാണ് അന്വേഷിക്കേണ്ടതെന്ന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാലതാമസം ഉണ്ടാകുമെന്നതിനാല്‍ അന്വേഷണം സിറ്റിങ് ജഡ്ജിയെ ഏല്‍പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.