തിരുവനന്തപുരം :അധ്യാപികമാര്‍ സാരിക്കുമുകളില്‍ കോട്ടിടണമെന്ന സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍.
അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും അധ്യാപകരെ ഇതിനു നിര്‍ബന്ധിക്കരുതെന്നും വനിതാ കമ്മഷന്‍ പറഞ്ഞു.
സര്‍ക്കാര്‍ സര്‍ക്കുലറിന് വിരുദ്ധമാണ് ഇത്തരം തീരുമാനങ്ങളെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിത കമാല്‍ വ്യക്തമാക്കി.
സാരിക്കുമുകളില്‍ കോട്ട് ധരിക്കാത്തതിന്റെ പേരില്‍ പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂള്‍ അധികൃതര്‍ അധ്യാപികയായ ബീനയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് ബീന വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കോട്ട് ധരിക്കുന്നത് ശാരീരകമായ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്നാണ് അധ്യാപിക കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു