രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചാം നമ്പറില്‍ കളിച്ചത് സര്‍ഫറാസ്;കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയും സര്‍ഫറാസ് ഖാനും മികച്ച പ്രകടനം പുറത്തെടുത്തു. ജഡേജ സെഞ്ച്വറി നേടിയപ്പോള്‍ സര്‍ഫറാസ് രണ്ട് ഇന്നിംഗ്‌സിലും അര്‍ദ്ധ സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്‌സില്‍ ജഡേജ അഞ്ചാം നമ്പറിലെത്തി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചാം നമ്പറില്‍ കളിച്ചത് സര്‍ഫറാസ് ആയിരുന്നു. ഇതിന് കാരണം വ്യക്തമാക്കുകയാണ് രോഹിത് ശര്‍മ്മ.

മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ മൂന്നിന് 33 എന്ന് തകര്‍ന്നിരുന്നു. പിന്നീട് ക്രീസിലുറച്ച രോഹിത്-ജഡേജ സഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. രോഹിത് 131ഉം ജഡേജ 112 റണ്‍സും നേടി.

ജഡേജയ്ക്ക് മികച്ച അനുഭവസമ്പത്തുണ്ട്. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ജഡേജയ്ക്ക് കഴിയും. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചാം നമ്പറില്‍ എത്തിയപ്പോള്‍ ജഡേജ നന്നായി കളിച്ചു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇടത് വലത് സഖ്യത്തിനാണ് പ്രാധാന്യം നല്‍കിയത്. യശസ്വി ജയ്‌സ്വാള്‍ ഇടം കയ്യനാണ്. ഒരു വലത് കൈ ബാറ്റര്‍ എത്തിയാല്‍ നന്നായിരിക്കുമെന്ന് കരുതി. ഇതാണ് സര്‍ഫറാസിന് സ്ഥാനക്കയറ്റം നല്‍കിയതിലെ കാരണമെന്നുംം രോഹിത് പറഞ്ഞു.

Top