തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയായ സരിത്ത് തുറമുഖങ്ങളിലൂടെയും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് എന്‍ഐഎ. മാതൃഭൂമി ന്യൂസാണ് അതുമായി ബന്ധപ്പെട്ട വിവരം പുറത്തെത്തിച്ചത്. രാജ്യത്തും പുറത്തുമുള്ള ഉന്നത സ്വാധീനമുള്ള വ്യക്തിത്വങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പല തലങ്ങളിലുള്ള വലിയ സ്വാധീനമുള്ള ഉന്നതവ്യക്തികളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അവരില്‍ രാജ്യത്തിന് അകത്തുള്ളവരും പുറത്തുള്ളവരും ഉണ്ട്. മുഖ്യസൂത്രധാരനെയും ബന്ധപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും ചോദ്യംചെയ്യണമെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള കെ.ടി. റമീസിന് തീവ്രവാദ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെയും എന്‍ഐഎ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ രണ്ടാം ദിവസവും 10 മണിക്കൂറിലേറെയായി എന്‍ഐഎ ചോദ്യംചെയ്തിരുന്നു