Sarith-solar-commission-evidence

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടില്ലെങ്കിലും തെളിവുകള്‍ നല്‍കുമെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍.

ചാണ്ടി ഉമ്മനും സോളാര്‍ കേസിലെ മറ്റൊരു പ്രതിയും ഒരുമിച്ചുള്ള വിദേശയാത്രകളുടെ വീഡിയോ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയിലുണ്ടെന്ന് സോളാര്‍ കമ്മീഷനുമുമ്പാകെ സരിത മൊഴി നല്‍കിയിരുന്നു. ഈയൊരു മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തെളിവുകള്‍ രണ്ടുദിവസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ വെളിപ്പെടുത്തലുകള്‍ക്കു ശേഷവും ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇനി അവരുമായി ഒത്തുതീര്‍പ്പിനില്ല. ബാര്‍ ഉടമയായ എലഗന്‍സ് ബിനോയ്‌യെ നല്ല പരിചയമുണ്ട്. എന്നാല്‍ വെളിപ്പെടുത്തലിനായി സഹായങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്നും സരിത പറഞ്ഞു.

Top