കൊട്ടാരക്കര: സരിതയെ വരുതിയില്‍ നിര്‍ത്തിയത് താനാണെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.
സരിതയെപ്പോലൊരു സ്ത്രീ അപമാനകരമായ കാര്യങ്ങളും അഴിമതിയുടെ കഥകളും കെട്ടഴിച്ച് വിടാതിരിക്കാന്‍ പ്രവര്‍ത്തിച്ചതും അന്ന് യുഡിഎഫില്‍ ഉണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് ബിയെന്ന പാര്‍ട്ടിയായിരുന്നുവെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പ് താഴെ വീഴുമായിരുന്ന സര്‍ക്കാരിനെ താനും പാര്‍ട്ടിയും ചേര്‍ന്ന് പിടിച്ച് നിര്‍ത്തുകയായിരുന്നുവെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.