പുതിയ ആരോപണങ്ങളുമായി സരിത ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: പുതിയ ആരോപണങ്ങളുമായി വീണ്ടും സരിതാ നായര്‍ രംഗത്ത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

മാത്രമല്ല, നേതാവിന്റെ മകനും ചില പ്രമുഖര്‍ക്കും മാഫിയ ഇടപാടുകളുണ്ടെന്നും സരിത ആരോപിച്ചു.

സോളാറുമായി ബന്ധമില്ലാത്ത മറ്റ് ഇടപാടുകളില്‍ തന്നെ കരുവാക്കിയെന്നും, മറ്റ് സംസ്ഥാനങ്ങളിലെ ഉന്നതര്‍ക്കും മാഫിയ ഇടപാട് ബന്ധമുണ്ടെന്നും സരിത ചൂണ്ടിക്കാണിച്ചു.

Top