Saritha in judicial commission

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിത നായര്‍ ഈ മാസം 26ന് ഇതേക്കുറിച്ച് അന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാവുമെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു. പല കേസുകളിലായി മറ്റു കോടതികളില്‍ ഹാജരാവാനുള്ളതിനാലാണ് സരിത കമ്മിഷന് മുമ്പാകെ വരാത്തതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കേസിലെ കക്ഷികളുടെ അഭിഭാഷകരെല്ലാം തന്നെ ഇന്ന് കമ്മിഷന്‍ മുമ്പാകെ ഹാജരായി.

അതേസമയം, ടീം സോളാറിന്റെ എം.ഡിയയെന്ന നിലയിലാണ് സരിത എസ്.നായര്‍ സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ അസിസറ്റന്റ് ജിക്കുമോന്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ പരിപാടികള്‍ അറിയാനായിരുന്നു സരിത ഓഫീസില്‍ വിളിച്ചിരുന്നത്. ക്രമേണ അത് സൗഹൃദത്തിലേക്ക് വഴി മാറുകയായിരുന്നു. സരിത തട്ടിപ്പുകാരിയാണെന്ന് മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ജിക്കുമോന്‍ മൊഴി നല്‍കി. കേസിലെ രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ അറിയില്ലെന്നും ജിക്കു പറഞ്ഞു.

Top